News

പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് സൈബർ ആക്രമണം നേരിട്ട മലയാള സിനിമ നടൻ ഉണ്ണി മുകുന്ദനെ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി മുരളീധരൻ സന്ദർശിച്ചു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം…

ഇന്ന് നടൻ ഉണ്ണി മുകുന്ദനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിനു നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു എം പി യെന്ന നിലയിൽ എന്റെ മുഴുവൻ പിന്തുണയും അറിയിക്കാനായിരുന്നു സന്ദർശനം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിൽ ഉണ്ണി മുകുന്ദൻ എന്ന യുവതാരത്തിനും സംവിധായകൻ മേജർ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നുണ്ടാകുന്നതാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു മുൻപ് നടൻ ബിജുമേനോനു നേരയും ഉണ്ടായിട്ടുണ്ട്. ജനാധിപത്യ രാജ്യത്തിലെ പൗരൻ എന്ന നിലയിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ടെന്നിരിക്കെ ആ അഭിപ്രായപ്രകടനം നടത്തിയതിനെതിരെ അധിക്ഷേപങ്ങൾ പറയുകയെന്നത് അദ്ദേഹത്തിന്റെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ്. സമൂഹത്തിൽ പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരൻമാരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെങ്കിൽ അതിനെതിരെ കേരളീയ പൊതു സമൂഹം ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.ഇത്തരത്തിൽ ഫെയ്സ് ബുക്കിൽ മറഞ്ഞിരുന്ന് അസഹിഷ്ണുത പ്രകടിപ്പികുന്നവർ ഒന്നോർക്കണം, നിങ്ങളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ നിങ്ങൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *