News

ഏറ്റവും പുതിയ സിനിമ ലൂക്കയുടെ റിവ്യൂ

വലിയ പ്രതീക്ഷ കൊടുക്കാതെ തന്നെയാണ് ലൂക്ക കാണാന്‍ പോയത്. ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു നേരംപോക്ക് ജിപ്സി ലൈഫ് കാണിക്കുന്ന കളര്‍ഫുള്‍ പ്ലോട്ട് ആണെന്ന് മാത്രമേ തോന്നിയുള്ളൂ. ചെറുപ്പത്തില്‍ ഫോര്‍ട്ട്‌കൊച്ചിയും അവിടത്തെ ജിപ്സിജീവിതങ്ങളും കണ്ട് ‘ഇവരുടെ ജീവിതം എന്ത്?’ എന്ന ചോദ്യത്തിന്‍റെ  അന്തമില്ലാത്ത തലങ്ങളില്‍ ഇറങ്ങിചെന്നു ഹൃദയമിടിപ്പ് കൂട്ടിയിട്ടുണ്ട്. പലരും ജീവിതം അത്ര ഉയര്‍ന്നതല്ലാതെ  ജീവിച്ചുതീര്‍ക്കാന്‍ പോന്നത്രയും ബലഹീനരായ മനസ്സുള്ളവര്‍ തന്നെയായിരുന്നു.

‘ഭയം’ ഒരു പ്രധാനകഥാപാത്രമായ ലൂക്ക എന്ന ചിത്രതില്‍ എഴുത്തുകാരനും സംവിധായകനും അനായാസേന കഴിവ് തെളിയിച്ചിരിക്കുന്നു.‘ഭയം’ അല്ലെങ്കില്‍ ‘ഫോബിയ’, അത് അനുഭവിച്ച ഒരാള്‍ക്കല്ലാതെ ആ ഒരനുഭവം എന്താണ് എന്ന് വീട്ടില്‍ ഉള്ളവര്‍ക്ക് പോലും മനസ്സിലാവാത്ത ഒന്നാണ്. അതുപോലെതന്നെ ഒന്നാണ് മൂഡ്‌ സ്വിങ്ങ്സും. ഭയം കാര്‍ന്നുതിന്നുമ്പോള്‍,  അതനുഭവിച്ച്കൊണ്ട് ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ വേദനയേറിയ മറ്റൊന്നും ആ വ്യക്തിയെ സംബന്ധിച്ച് ഉണ്ടാകില്ല. ആ ഭയം ഒന്ന് പകുത്ത് കൊടുത്ത്‌ കുറക്കാന്‍ തയ്യാറായി ഒരു പാര്‍ട്ണര്‍ വന്നാലും, അത് നോക്കി നില്‍ക്കാനും ഒന്ന് തലോടാനും അല്ലാതെ ആ വേദനയെയോ വികാരത്തെയോ പങ്കിട്ടെടുക്കാന്‍ ഒരാള്‍ക്കും പറ്റില്ല. അത് അനുഭവിക്കേണ്ടവന്‍ തന്നെ അതിന്റെ ഉച്ചത്തില്‍ അനുഭവിക്കും.ലൂക്ക എന്ന ആ കഥാപാത്രത്തെ വളരെ പക്വതയോടെ തന്നെ ടോവിനോ അവതരിപ്പിച്ചിട്ടുണ്ട്.          

 ഒരാള്‍  ഒരു പ്രത്യേകതരത്തില്‍  പെരുമാറുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് മനസ്സിലായാല്‍ മാത്രമേ അയാള്‍ക്ക് ആവശ്യമുള്ള രീതിയില്‍ നമുക്കയാളെ  പരിചരിക്കാന്‍ കഴിയൂ.. അതിന് മാതൃസ്നേഹം, പിതൃസ്നേഹം മുതലായ സോ-കോള്‍ഡ്‌ മഹത്ത്വവല്‍ക്കരിക്കപ്പെട്ട വികാരങ്ങളോ അനന്തമായ സ്നേഹമോ ഉണ്ടായിട്ട് കാര്യമില്ല. സ്നേഹം വാരിക്കോരി കൊടുത്താല്‍ മനുഷ്യനെ മാനേജ് ചെയ്യാന്‍ പറ്റില്ല, അതിന് അതിന്റെ കാരണങ്ങളെ ചികയാനുള്ള മനസ്സുണ്ടാവണം, അയാളെ പഠിക്കണം. നന്നായി ഹോം വര്‍ക്ക് ചെയ്യണം.. എന്നിട്ട് അയാള്‍ക്ക് ആവശ്യമുള്ളത് കൊടുക്കണം. അയാളെ ‘സ്നേഹം’ കൊണ്ട് വേദനിപ്പിക്കാതിരിക്കണം. ഇത്തരത്തില്‍ വളരെ ഡീപ്പ് ആയി ലൂക്കയെ സ്നേഹിക്കുന്ന ഒരു കഥാപാത്രത്രെയാണ് അഹാന കൃഷ്ണകുമാര്‍ വളരെയധികം കയ്യടക്കത്തോടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിഹാരിക എന്ന ആ കഥാപാത്രത്തിന് ലൂക്ക എന്ന കഥാപാത്രത്തോട് ഇത്രയധികം താല്പര്യം തോന്നിയതിന് ഒരുത്തരം മാത്രം.  ചെറുപ്പത്തില്‍ നിഹാരിക അനുഭവിച്ച molestation. ബന്ധുജനങ്ങളില്‍ നിന്ന് ഇത്തരം ദുരനുഭങ്ങള്‍ ഉണ്ടാകുന്ന കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് പല കുട്ടികളും മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ പക്വത പ്രാപിച്ചിരിക്കും, അല്ലെങ്കില്‍ അയാളില്‍ നിന്നും കിട്ടുന്ന മറ്റുള്ള സ്നേഹങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍. ഒരുപക്ഷെ ഒരച്ഛന്റെയൊ സഹോദരന്റെയോ കടമകള്‍ ചെയ്ത് അയാള്‍ നമ്മളെ വീര്‍പ്പുമുട്ടിച്ചിരിക്കാം.

 വെറും രണ്ടാഴ്ചകൊണ്ട് നിഹാരികക്ക് ലൂക്കയോട് തോന്നിയ പ്രണയം.. അതൊരു ആകര്‍ഷണമാണ്. രണ്ട് കാന്തങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്ന പോലെ, രണ്ട് രോഗികള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. അതൊരു തിയറിയുമാണ്.  അതേ ആകര്‍ഷണമാണ് ഈ സിനിമക്കും. ഇതില്‍ കോമഡിയില്ല, ഹീറോയിസമില്ല. മനസ്സിനെ ആകര്‍ഷിച്ച് കുളിര്‍മ്മയേകുന്ന ഒരുപാട് നിമിഷങ്ങള്‍.

സിനിമയില്‍ രണ്ട് ട്രാക്ക് ആണ്. ഒന്ന് മഴയുള്ള present ട്രാക്കും, രണ്ട് മഴയില്ലാത്ത flashback ട്രാക്കും. രണ്ട് ട്രാക്കുകളും അവസാനം ഒന്നിക്കുന്ന സ്ഥലത്ത് സിനിമ അവസാനിക്കുന്നു. ഒരു ട്രാക്കില്‍ അതിനെ നമുക്ക് ‘മരണമഴ’ എന്ന് വിളിക്കാം.  എന്നാല്‍ മറ്റേ ട്രാക്കില്‍ അതൊരു ‘ജനന’മഴയാണ്.

ഈ സിനിമ ഒരു investigator thriller കൂടിയാണ് എന്നുള്ളത് നിങ്ങള്‍ സിനിമ കണ്ടുകൊണ്ട്‌ മനസ്സിലാക്കുമല്ലോ. ഇതിലെ passive character ആയ investigator officerക്കും ഒരു ലൈഫുണ്ട്. വളരെ interesting ആയ ഒരു climax ആണ് ചിത്രത്തിനുള്ളത്. ചിത്രം തിയേറ്ററില്‍ കണ്ടുകൊണ്ട്‌ തന്നെ അതനുഭവിക്കണം.

ശ്രീദേവിക

Leave a Reply

Your email address will not be published. Required fields are marked *