News

എ.പി അബ്‌ദുള്ളകുട്ടി നാളെ ബി.ജെ.പിയിൽ ചേർന്നേക്കും എന്ന് സൂചന

എ.പി അബ്‌ദുള്ളകുട്ടി നാളെ ബി.ജെ.പിയിൽ ചേർന്നേക്കും എന്ന് സൂചന.
ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ എത്തിയാകും നാളെ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും അബ്‌ദുള്ളക്കുട്ടി കണ്ടിരുന്നു. അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *