News

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ. അതിൽ 34 എംപിമാർ ഭരിക്കുന്ന പാർട്ടിയായ ബിജെപിയിൽ നിന്നാണ് വിജയികളായി പാർലമെന്റിൽ എത്തുന്നത്.

ജയിച്ച വനിതാ എംപിമാരിൽ സെലിബ്രിറ്റികൾ ഇവരൊക്കെയാണ്..

സ്മൃതി ഇറാനി , മിമി ചക്രബർത്തി , ഹേമമാലിനി , നുസ്രത്ത് ജഹാൻ , കിരൺ ഖേർ.

സ്മൃതി ഇറാനി
സീരിയൽ രംഗത്തുനിന്ന് 2003 ൽ ബിജെപിയിൽ ചേർന്ന സ്മൃതി ഇറാനി ഇത്തവണ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയെ ആണ് അമേഠിയിൽ തോൽപ്പിച്ച് നിലംപരിശാക്കിയത്.

മിമി ചക്രബർത്തി.
30 വയസുകാരിയായ മിമി ചക്രബർത്തി ബംഗാളിലെ മോഡലും നടിയും ആണ്. തൃണമൂൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച മിമി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന എംപി ആയിരുന്ന അനുപം ഹസ്രയെയാണ് തോൽപ്പിച്ചത്.

ഹേമമാലിനി.
പ്രമുഖയായ ബോളിവുഡ് നടിയായിരുന്ന ഹേമമാലിനി 2004 ൽ ആണ് ഔദ്യോഗികമായി ബിജെപിയിൽ ചേരുന്നത്. മുൻപ് രാജ്യസഭയിലേക്ക് ബിജെപി നോമിനേറ്റ് ചെയ്ത ഹേമമാലിനി ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന്‌ 2014 ഉം ഇപ്പോൾ 2019 ഉം തിരഞ്ഞെടുക്കപ്പെട്ടു.

നുസ്രത്ത് ജഹാൻ
ബംഗാളി മോഡലും നടിയും ആണ്. തൃണമൂൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച ഇവർ ആദ്യമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു.

കിരൺ ഖേർ.
ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തയായ കിരൺ ഖേർ 2009 ലാണ് ബിജെപിയിൽ ചേരുന്നത്. ചണ്ഡീഗഡ് നിന്ന്‌ ഇത് രണ്ടാം തവണയാണ് കിരൺ ഖേർ പാർലമെന്റിൽ എത്തുന്നത്.

ഓരോ സംസ്ഥാനങ്ങളിലെ വനിതാ പ്രാധാന്യം നോക്കിയാൽ. വെസ്റ്റ് ബംഗാൾ 12 , ഉത്തർപ്രദേശ് 11, മഹാരാഷ്ട്ര 8, ഒറീസ 6, ഗുജറാത്ത് 6, ആന്ധ്രപ്രദേശ് 4, മധ്യപ്രദേശ് 4, ഛത്തീസ്ഗഡ് 3, ബീഹാർ 3, തമിഴ്നാട് 3, കർണാടക 2, ജാർഖണ്ഡ് 2, ത്രിപുര , ഹരിയാന , മേഘാലയ , ആസാം , കേരളം , പഞ്ചാബ് , തെലുങ്കാന ,ഉത്തരാഖണ്ഡ് എന്നിവിടങ്ങൾ നിന്ന്‌ ഓരോ ആൾക്കാർ വീതവും വനിതാ പ്രാധിനിത്യം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *