News

ഏറ്റവും പുതിയ സിനിമ ലൂക്കയുടെ റിവ്യൂ

വലിയ പ്രതീക്ഷ കൊടുക്കാതെ തന്നെയാണ് ലൂക്ക കാണാന്‍ പോയത്. ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു നേരംപോക്ക് ജിപ്സി ലൈഫ് കാണിക്കുന്ന കളര്‍ഫുള്‍ പ്ലോട്ട് ആണെന്ന് മാത്രമേ തോന്നിയുള്ളൂ. ചെറുപ്പത്തില്‍ ഫോര്‍ട്ട്‌കൊച്ചിയും അവിടത്തെ ജിപ്സിജീവിതങ്ങളും കണ്ട് ‘ഇവരുടെ ജീവിതം എന്ത്?’ എന്ന ചോദ്യത്തിന്‍റെ  അന്തമില്ലാത്ത തലങ്ങളില്‍ ഇറങ്ങിചെന്നു ഹൃദയമിടിപ്പ് കൂട്ടിയിട്ടുണ്ട്. പലരും ജീവിതം അത്ര ഉയര്‍ന്നതല്ലാതെ  ജീവിച്ചുതീര്‍ക്കാന്‍ പോന്നത്രയും ബലഹീനരായ മനസ്സുള്ളവര്‍ തന്നെയായിരുന്നു. ‘ഭയം’ ഒരു പ്രധാനകഥാപാത്രമായ ലൂക്ക എന്ന ചിത്രതില്‍ എഴുത്തുകാരനും സംവിധായകനും അനായാസേന കഴിവ് തെളിയിച്ചിരിക്കുന്നു.‘ഭയം’ അല്ലെങ്കില്‍ […]

News

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചകൾക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറഞ്ഞു പാർലമെന്റിൽ പ്രസംഗിക്കും

News

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള പാക് യുദ്ധവിമാനത്തിന്‍റെ ശ്രമത്തെ ചെറുത്ത അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് ഒന്നിനാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദന്‍ വര്‍ധമാനെ അനുകരിച്ച് നിരവധിപേര്‍ […]

News

എ.പി അബ്‌ദുള്ളകുട്ടി നാളെ ബി.ജെ.പിയിൽ ചേർന്നേക്കും എന്ന് സൂചന

എ.പി അബ്‌ദുള്ളകുട്ടി നാളെ ബി.ജെ.പിയിൽ ചേർന്നേക്കും എന്ന് സൂചന. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ എത്തിയാകും നാളെ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും അബ്‌ദുള്ളക്കുട്ടി കണ്ടിരുന്നു. അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞിരുന്നു

News

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല.

കാര്‍ട്ടൂൺ വിവാദത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപികുന്നത് അംഗീകരിക്കാനാകില്ല. മതസൗഹാർദ്ദത്തെ തകർക്കുന്ന നടപടിയിൽ പ്രതിഷേധിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം […]

News

അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന

ഗുജറാത്ത് മുൻ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇന്ന് അൽപേഷ് താക്കൂർ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേലുമായി ചർച്ച നടത്തി

News

പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് സൈബർ ആക്രമണം നേരിട്ട മലയാള സിനിമ നടൻ ഉണ്ണി മുകുന്ദനെ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി മുരളീധരൻ സന്ദർശിച്ചു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം… ഇന്ന് നടൻ ഉണ്ണി മുകുന്ദനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിനു നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു എം പി യെന്ന നിലയിൽ എന്റെ മുഴുവൻ പിന്തുണയും അറിയിക്കാനായിരുന്നു സന്ദർശനം. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിൽ ഉണ്ണി മുകുന്ദൻ എന്ന യുവതാരത്തിനും സംവിധായകൻ മേജർ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നുണ്ടാകുന്നതാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു […]

News

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ. അതിൽ 34 എംപിമാർ ഭരിക്കുന്ന പാർട്ടിയായ ബിജെപിയിൽ നിന്നാണ് വിജയികളായി പാർലമെന്റിൽ എത്തുന്നത്. ജയിച്ച വനിതാ എംപിമാരിൽ സെലിബ്രിറ്റികൾ ഇവരൊക്കെയാണ്.. സ്മൃതി ഇറാനി , മിമി ചക്രബർത്തി , ഹേമമാലിനി , നുസ്രത്ത് ജഹാൻ , കിരൺ ഖേർ. സ്മൃതി ഇറാനി സീരിയൽ രംഗത്തുനിന്ന് 2003 ൽ ബിജെപിയിൽ ചേർന്ന സ്മൃതി ഇറാനി ഇത്തവണ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയെ ആണ് അമേഠിയിൽ തോൽപ്പിച്ച് നിലംപരിശാക്കിയത്. മിമി ചക്രബർത്തി. […]

News

അദ്വാനിയെ സന്ദർശിച്ചു.

വലിയ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ചു. അമിത് ഷാ ഇത്തവണ അദ്വാനി മുൻപ് മത്സരിച്ചിരുന്ന ഗാന്ധിനഗർ സീറ്റിൽ ആണ് മത്സരിച്ചത്.